കേരളം

kerala

ETV Bharat / state

ബഫർ സോൺ കരട് വിജ്ഞാപനം; ഭേദഗതി വരുത്തുമെന്ന് മന്ത്രി കെ. രാജു - ബഫർ സോൺ കരട് ഭേദഗതി

ബഫർ സോൺ നിശ്ചയിക്കാൻ പഠനം നടത്താനും വനംവകുപ്പ് തീരുമാനം.

buffer zone draft notification amendment  buffer zone draft notification  buffer zone draft notification k raju  ബഫർ സോൺ കരട് വിജ്ഞാപനം  ബഫർ സോൺ കരട് ഭേദഗതി  ബഫർ സോൺ വിജ്ഞാപനം ഭേദഗതി കെ രാജു
രാജു

By

Published : Sep 28, 2020, 4:59 PM IST

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ജനവാസ മേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തിയ കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ തീരുമാനം. ജനവാസ മേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തിയ സർക്കാർ നീക്കത്തിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് വനംവകുപ്പ് മന്ത്രി കെ.രാജു തീരുമാനം അറിയിച്ചത്. എവിടെ എങ്കിലും ജനവാസ മേഖലകൾ അധികമായി ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രി കൂടി പരിശോധിച്ച് കേന്ദ്രത്തിന് അയച്ചു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു. മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ നിശ്ചയിക്കുന്നതിനായി പഠനം നടത്താനും തീരുമാനമായി.

ABOUT THE AUTHOR

...view details