കേരളം

kerala

ETV Bharat / state

ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി തിരുവനന്തപുരം നഗരസഭാ ബജറ്റ് - budget

72 കോടി രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയർ രാഖി രവീന്ദ്രൻ അവതരിപ്പിച്ചത്.

തിരുവനന്തപുരം നഗരസഭയുടെ ബജറ്റ്

By

Published : Feb 19, 2019, 10:43 PM IST

ഭവന നിർമാണത്തിന് പ്രാധാന്യം നൽകുന്ന ബജറ്റിൽ പട്ടികജാതി ക്ഷേമം, മത്സ്യമേഖല, മാലിന്യനിർമാർജ്ജനം, പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്തൽ, വനിതാ സംരക്ഷണം എന്നിവക്ക് മുൻതൂക്കം നൽകുന്നു. പട്ടികജാതി കോളനികളുടെ നവീകരണത്തിന് 12 കോടി നീക്കിവച്ചിട്ടുണ്ട്.മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് 15 കോടി അനുവദിച്ചു. പഞ്ഞമാസങ്ങളിൽ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ഫ്ലാറ്റുകളുടെയും വീടുകളുടെയും പുനരുദ്ധാരണത്തിന് അഞ്ച് കോടിയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.

2020 ഓടെ പൊതുമേഖലയിലെ എല്ലാ എൽപി, യുപി സ്കൂളുകളെയും ഹൈടെക് ആക്കി മാറ്റുന്ന പദ്ധതി. പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റാൻ 5 കോടി, ഷീ ലോഡ്ജിന് മൂന്നുകോടി, വനിതകളുടെ ജീവിതശൈലി മെച്ചപ്പെടുത്താൻ തൊഴിൽ പരിശീലനവും കൗൺസിലിങ്ങും നൽകുന്നതിന് 80 ലക്ഷം, കോട്ടൺ പാഡ് നിർമാണ യൂണിറ്റിന് 75ലക്ഷം എന്നിങ്ങനെയും നീക്കിവച്ചിട്ടുണ്ട്.

നഗരസഭയുടെ ബജറ്റ് അവതരണം

ട്രാൻസ്ജെൻഡറുകൾക്ക് താമസസൗകര്യവും സ്കിൽ ഡവലപ്മെന്‍റ്സെന്‍ററുംഒരുക്കാൻ ഒരു കോടി നീക്കിവച്ചിട്ടുണ്ട്. പ്ലാസ്റ്റിക് രഹിത നഗരം പദ്ധതിക്കായി ഒരു കോടി 36 ലക്ഷം, നഗര പരിധിയിലെ വിവിധ നദികളുടെ സംരക്ഷണത്തിനായി ഒരു കോടി, നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വെള്ളായണി കായൽ കേന്ദ്രീകരിച്ച് വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് നിർമിക്കാൻ അഞ്ച് കോടി രൂപയും നീക്കിവച്ചു. നിരാലംബരായ വനിതകളുടെ സംരക്ഷണം, വ്യക്തിത്വവികസനം എന്നിവയ്ക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.ദൂരസ്ഥലങ്ങളിൽ നിന്ന് നഗരത്തിൽ വന്നു പോകുന്നവർക്ക് സൗജന്യ ഭക്ഷണ വിതരണത്തിന് വിശപ്പുരഹിത നഗരം പദ്ധതിയുടെ രണ്ടാംഘട്ടമായി നമസ്തേ അനന്തപുരി എന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി രണ്ടര കോടി വകയിരുത്തി.മുൻവർഷങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തീകരണ ഘട്ടത്തിലായതിനാൽ ആവർത്തനങ്ങൾ ഒഴിവാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് ഡെപ്യൂട്ടി മേയർ രാഖി രവീന്ദ്രൻ പറഞ്ഞു.

ABOUT THE AUTHOR

...view details