തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ 50 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ നഷ്ടമുണ്ടായാല്‍ 50% സര്‍ക്കാര്‍ താങ്ങായി നല്‍കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കുന്ന പദ്ധതി വിപുലീകരിക്കാന്‍ 20 കോടി വകയിരുത്തും. സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്‍റെ 90% പരമാവധി 10 കോടി വരെ 10% പലിശക്ക് ലഭ്യമാക്കും.
സ്റ്റാർട്ടപ്പുകൾക്കായി ആറിന കർമപരിപാടി - budget 2021 update
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ നഷ്ടമുണ്ടായാല്‍ 50% സര്‍ക്കാര്‍ താങ്ങായി നല്‍കും
സ്റ്റാർട്ടപ്പുകൾക്കായി ആറിന കർമപരിപാടി
സര്‍ക്കാരിന്‍റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായി ചേർന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ അന്തര്‍ദേശീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതിയെന്നും സ്റ്റാർട്ടപ്പുകൾ വഴി 20,000 തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നും പ്രഖ്യാപനം.
Last Updated : Jan 15, 2021, 4:42 PM IST