തിരുവനന്തപുരം:വീടില്ലാത്തവർക്ക് കൈത്താങ്ങാകുന്ന സംസ്ഥാന സർക്കാർ പദ്ധതി ലൈഫ് മിഷന് 2000 കോടി മാറ്റിവച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഒരു ലക്ഷം വീടുകളും ഫ്ലാറ്റുകളും പുതിയതായി നിർമിക്കുമെന്നും പ്രഖ്യാപനം. 15000 പട്ടിക ജാതി കുടുംബത്തിനും 5000 പട്ടിക വർഗ കുടുംബങ്ങൾക്കും ലൈഫ് മിഷനിലൂടെ വീട് യാഥാർഥ്യമാക്കും. ഇതുവരെ ലൈഫ് മിഷനും മറ്റ് ഏജൻസികളും ചേർന്ന് 2,58,658 വീടുകൾ നിർമിച്ചെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഹഡ്കോയിൽ നിന്നും നാലായിരം കോടിയുടെ വായ്പ ലൈഫ് മിഷന് വേണ്ടി ലഭ്യമാക്കും.
വീടില്ലാത്തവർക്ക് സഹായം തുടരും; ലൈഫ് മിഷന് 2000 കോടി - ലൈഫ് മിഷൻ പദ്ധതി
പദ്ധതിയിലൂടെ എസ്‌സി, എസ്‌ടി കുടുംബങ്ങൾക്ക് 20000 വീടുകൾ
സംസ്ഥാന ബഡ്ജറ്റ്
ലൈഫ് മിഷന്‍റെ മൂന്നാം ഘട്ടമാണ് 2010-21 കാലഘട്ടത്തിൽ നടപ്പാക്കുക. വീടും ഭൂമിയും ഇല്ലാത്തവർക്ക് അഞ്ചു വർഷം കൊണ്ട് സുരക്ഷിത ഭവനത്തോടൊപ്പം ജീവിത സുരക്ഷിതത്വം ഉറപ്പ് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂമിയുള്ള ഭവന രഹിതർക്കും ഭവന നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും ഇത് സഹായകരമാകും.
Last Updated : Feb 7, 2020, 2:27 PM IST