തിരുവനന്തപുരം:പിണറായി സർക്കാരിന്‍റെ അവസാനത്തെ സമ്പൂർണ ബജറ്റ് പത്രങ്ങളിൽ തലക്കെട്ട് ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാൽ 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള എല്ലാ വിഭവങ്ങളും ബജറ്റിൽ ഉണ്ടാകും. രാഷ്ട്രീയം ഉറപ്പായും ബജറ്റിൽ പറയും. പക്ഷേ സങ്കുചിത രാഷ്ട്രീയം ഉണ്ടാകില്ല. പിണറായി സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ബജറ്റ് പ്രസംഗത്തിലുണ്ടാകും.
ബജറ്റ് പ്രഖ്യാപനം പത്രത്തിലെ തലക്കെട്ടിന് വേണ്ടിയല്ലെന്ന് ധനമന്ത്രി - budget 2020
സർക്കാർ ഇതുവരെ തുടർന്നു വന്നത് ഒട്ടേറെ ജനപ്രിയ കാര്യങ്ങളാണ്. അതിനാൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മന്ത്രി
ബജറ്റ്
സർക്കാർ ഇതുവരെ തുടർന്നു വന്നത് ഒട്ടേറെ ജനപ്രിയ കാര്യങ്ങളാണ്. അതിനാൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ക്ഷേമ പെൻഷനുകൾ അഞ്ച് വർഷവും വർധിപ്പിക്കാതെ ഈ വർഷം 500 രൂപ വർധിപ്പിച്ചാൽ തലക്കെട്ടാകും. പക്ഷേ വർഷം തോറും 100 രൂപ വർധിപ്പിച്ച് വരികയാണ്. ബജറ്റിലൂടെ ജനങ്ങളെ പറ്റിക്കാനല്ല ഉദ്ദേശമെന്നും പകരം അത്യാവശ്യ വിടവുകൾ എങ്ങനെ നികത്താമെന്നുമാണ് ബജറ്റ് പരിശോധിക്കുന്നതെന്നും തോമസ് ഐസക് ഇടിവി ഭാരതിനോട് പറഞ്ഞു