ക്ഷേമ പെൻഷൻ 1600 രൂപയാക്കും
തിരുവനന്തപുരം: ക്ഷേമ പെൻഷൻ 1500 ൽ നിന്ന് 1600 രൂപയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. 100 രൂപയാണ് അധികമായി കൂട്ടിയത്. ഏപ്രിൽ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. എട്ട് ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കും. സാമ്പത്തിക വളർച്ചയും സാമൂഹ്യ നീതിയും ഉറപ്പാക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1500 രൂപ ആക്കിയിരുന്നത്. ഇതാണ് ഈ ബജറ്റിൽ വീണ്ടും വർധിപ്പിച്ചത്.
Last Updated : Jan 15, 2021, 2:52 PM IST