തിരുവനന്തപുരം: ആരോഗ്യ രംഗത്ത് സംസ്ഥാനം ഇതുവരെ 9651 കോടി രൂപ ചെലവഴിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. അവശ്യ മരുന്നുകള്‍ വിലകുറച്ച് ലഭ്യമാക്കാൻ കെ.എസ്.ഡി.പിയെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനം. കാൻസര്‍ ചികിത്സയ്ക്ക് വേണ്ടി കലവൂര്‍ കെ.എസ്.ഡി.പിക്ക് സമീപം ആറ് ഏക്കറില്‍ ഓങ്കോളജി പാര്‍ക്ക് ആരംഭിക്കും. കാൻസര്‍ മരുന്നുകള്‍ക്ക് വില കുറയുമെന്നും കാൻസര്‍ ചികിത്സാ സൗകര്യങ്ങള്‍ 80 ശതമാനം ഉയര്‍ത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പതിനായിരം നഴ്സുമാര്‍ക്ക് വിദേശത്ത് ജോലി അവസരങ്ങളൊരുക്കാൻ ക്രാഷ് കോഴ്‌സിന് അഞ്ചുകോടി രൂപ മാറ്റി വയ്ക്കും. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി രൂപയും അനുവദിച്ചു.
ആരോഗ്യ മേഖലയില്‍ ഇതുവരെ ചെലവഴിച്ചത് 9651 കോടി - ആരോഗ്യ മേഖലയില്‍ ഇതുവരെ ചെലവഴിച്ചത് 9651 കോടി
കെ.എസ്.ഡി.പിയുടെ മരുന്നുത്പാദന ക്ഷമത വര്‍ധിപ്പിക്കും. ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു
എല്ലാ ജില്ല ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രങ്ങളായി മാറിയെന്ന് പ്രഖ്യാപനം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ആര്‍ദ്രം മിഷൻ ജനകീയ പ്രസ്ഥാനമാക്കാൻ കൂടുതല്‍ പദ്ധതികളും ധനമന്ത്രി മുന്നോട്ടുവച്ചു . ആശുപത്രികളില്‍ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും നിര്‍മിത ബുദ്ധിയുടെ സഹായം തേടും. ഇതിന്‍റെ പൈലറ്റ് പരിപാടി ആലപ്പുഴയിലേയും കണ്ണൂരിലേയും തെരഞ്ഞെടുക്കപ്പെട്ട പാലിയേറ്റിീവ് കേന്ദ്രങ്ങളില്‍ നടപ്പിലാക്കും.
ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ കൂട്ടി.മറ്റ് ആരോഗ്യപദ്ധതികളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് പഴയ കാരുണ്യ സ്‌കീമിന്‍റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും. എല്ലാ ജില്ലാ ആശുപത്രികളിലും ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കും. ഏപ്രില്‍ മാസത്തില്‍ 40 കോടി മുതല്‍മുടക്കി നോണ്‍ ബീറ്റാ ലാംക്ടം ഇംന്‍ജക്റ്റബിള്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുമെന്നും ഐസക്ക് പറഞ്ഞു. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആവശ്യമായ മരുന്നുകളുടെ ഉല്‍പാദനം അപ്പോഴേക്കും ആരംഭിക്കാനാകും. ഇതിനായി വേണ്ട അഞ്ച് മരുന്നുകള്‍ക്ക് പ്രതിദിനം 250 രൂപ ചെലവ് വരുമെന്നും എന്നാല്‍ കെഎസ്‌ഡിപിയില്‍ ഉത്പാദനം ആരംഭിക്കുമ്പോള്‍ 28 രൂപയ്ക്ക് മരുന്ന് ലഭ്യമാക്കാൻ കഴിയുമെന്നും ധനമന്ത്രി വ്യക്തമാക്കി.