കേരളം

kerala

ETV Bharat / state

ബിഎസ്എൻഎൽ വ്യാജ കണക്ഷൻ; അഞ്ച് പ്രതികൾക്ക് ജാമ്യം - വ്യാജ കണക്ഷൻ കേസിൽ പ്രതികൾക്ക് ജാമ്യം

ബിഎസ്എൻഎൽ വ്യാജ കണക്ഷൻ കേസിൽ പ്രതികളായ മുൻ ബിഎസ്എൻഎൽ സബ്‌ ഡിവിഷണൽ എഞ്ചിനീയർ അടക്കമുള്ള അഞ്ച് പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്.

BSNL fake connection news  BSNL post paid connections news  BSNL post paid connections news  Five accused have been granted bail  ബിഎസ്എൻഎൽ വ്യാജ കണക്ഷൻ കേസ്  ബിഎസ്എൻഎൽ വ്യാജ കണക്ഷൻ വാർത്ത  വ്യാജ കണക്ഷൻ കേസിൽ പ്രതികൾക്ക് ജാമ്യം  ബിഎസ്എൻഎൽ പോസ്റ്റ്-പെയ്‌ഡ്‌ കണക്ഷനുകൾ വാർത്ത
ബിഎസ്എൻഎൽ വ്യാജ കണക്ഷൻ; അഞ്ച് പ്രതികൾക്ക് ജാമ്യം

By

Published : May 6, 2021, 9:36 AM IST

തിരുവനന്തപുരം: ബിഎസ്എൻഎൽ പോസ്റ്റ്-പെയ്‌ഡ്‌ കണക്ഷനുകൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നൽകിയെന്ന കേസിൽ മുൻ ബിഎസ്എൻഎൽ സബ്‌ ഡിവിഷണൽ എഞ്ചിനീയർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നൽകി. കഴിഞ്ഞ ദിവസം പ്രതികളെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയും ബിഎസ്എൻഎൽ മുൻ സബ് ഡിവിഷണൽ എഞ്ചിനീയറുമായ രഘുത്തമൻ നായർ, സബ് ഫ്രാഞ്ചൈസി ഷിജു, മഹേഷ് സിൻഹ, ശ്രീകേഷ്, എസ്.മുബാറക്‌ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

ബിഎസ്എൻഎൽ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യജ പേരുകളിലും വിലാസത്തിലും ബിഎസ്എൻഎലിന്‍റെ പോസ്റ്റ് പെയ്‌ഡ് കണക്ഷനുകള്‍ നൽകി മൊബൈൽ കമ്പനിക്ക് 36 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നാണ് സിബിഐ കേസ്. 2004ലാണ് സംഭവം. 2005 ഒക്‌ടോബർ 31നാണ് അന്വേഷണം പൂർത്തിയാക്കി ചുമതലയിലുള്ള ഉദ്യോഗസ്ഥന്‍ കെ.ജെ.ഡാർവിൻ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Read more: ബിഎസ്എന്‍എല്‍ കണക്ഷന്‍ തിരിമറി ; മുൻ സബ്ഡിവിഷണൽ എഞ്ചിനീയര്‍ക്കുള്‍പ്പെടെ ശിക്ഷ

ABOUT THE AUTHOR

...view details