കേരളം

kerala

ETV Bharat / state

സന്ദേശം സിനിമ അന്വർഥമാക്കി നെയ്യാറ്റിൻകര മരുതത്തൂർ വാർഡിലെ തെരഞ്ഞെടുപ്പ്

സഹോദരങ്ങളാണ് ഇവിടെ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത്

brothers_election_  സന്ദേശം സിനിമ  എൽഡിഎഫ്-യുഡിഎഫ്  local body election
സന്ദേശം സിനിമ അന്വർഥമാക്കി നെയ്യാറ്റിൻകര മരുതത്തൂർ വാർഡിലെ തെരഞ്ഞെടുപ്പ്

By

Published : Nov 15, 2020, 4:14 PM IST

Updated : Nov 15, 2020, 10:26 PM IST

തിരുവനന്തപുരം: മലയാളികൾ ഏറെ ആസ്വദിച്ച സത്യൻ അന്തിക്കാടിന്‍റെ സന്ദേശം സിനിമയിലെ പ്രഭാകരനും, പ്രകാശനും പോലെ രണ്ട് സഹോദരങ്ങൾ. അത്തരമൊരു സാഹചര്യമാണ് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ മരുതത്തൂർ വാർഡിലുള്ളത്. സഹോദരങ്ങളാണ് ഇവിടെ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത്. ജ്യേഷ്ഠൻ പുരുഷോത്തമൻ ഇടതുമുന്നണി സ്ഥാനാർഥിയായും അനുജൻ സനൽകുമാർ യുഡിഎഫ് സ്ഥാനാർഥിയുമായാണ് മത്സരിക്കുന്നത്. മുൻ കൗൺസിലർ കൂടിയാണ് പുരുഷോത്തമൻ. സനൽകുമാർ സൈനിക സേവനത്തിൽ നിന്ന് വിരമിച്ചെത്തിയാളാണ്.

സന്ദേശം സിനിമ അന്വർഥമാക്കി നെയ്യാറ്റിൻകര മരുതത്തൂർ വാർഡിലെ തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പിൽ വ്യക്തി ബന്ധത്തിന് സ്ഥാനമില്ലെന്നാണ് പുരുഷോത്തമന്‍റെ നിലപാട്. അനുജൻ സനലിനും ഇത് തന്നെയാണ് പറയാനുള്ളത്. രണ്ടു മക്കൾ തമ്മിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത് അമ്മ വസുന്ധരാമ്മയാണ്. അഡ്ജസ്മെന്‍റ് രാഷ്‌ട്രീയത്തിന്‍റെ ഉദാഹരണമാണ് സഹോദരങ്ങളുടെ മത്സര പ്രവേശം എന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ബിനുകുമാറിന് പറയാനുള്ളത്. പോരാട്ടം കടക്കുമ്പോൾ അവസാന വിജയം ആർക്കെന്നറിയാൻ ഡിസംബർ 16 വരെ കാത്തിരിക്കാം.

Last Updated : Nov 15, 2020, 10:26 PM IST

ABOUT THE AUTHOR

...view details