65 ലിറ്റർ വിദേശമദ്യവുമായി സഹോദരങ്ങൾ പിടിയിൽ - എടി ഭവനിൽ അനിൽ
റൂറൽ എസ്‌പിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നർക്കോട്ടിക്‌സ് എസ്.ഐ ഷിബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്
![65 ലിറ്റർ വിദേശമദ്യവുമായി സഹോദരങ്ങൾ പിടിയിൽ Brothers arrested liquor 65 liter 65 ലിറ്റർ വിദേശമദ്യം സഹോദരങ്ങൾ പിടിയിൽ പാറശ്ശാല പൊഴിയൂര്‍ എടി ഭവനിൽ അനിൽ നർക്കോട്ടിക്സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8566713-thumbnail-3x2-crime.jpg)
65 ലിറ്റർ വിദേശമദ്യവുമായി സഹോദരങ്ങൾ പിടിയിൽ
തിരുവനന്തപുരം:പാറശാല പൊഴിയൂരിൽ 65 ലിറ്റർ വിദേശമദ്യവുമായി സഹോദരങ്ങൾ പിടിയിൽ. പൊഴിയൂർ ഈഴംവിളകത്ത് എടി ഭവനിൽ അനിൽ(38), അരുൺ (30)എന്നിവരാണ് പിടിയിലായത്. റൂറൽ എസ്‌പിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നർക്കോട്ടിക്‌സ് എസ്.ഐ ഷിബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു മദ്യം നിർമിച്ചത്. വീടിന്‍റെ രഹസ്യ അറയിൽ മുന്നൂറോളം കുപ്പികളിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.