കോണ്‍ഗ്രസിനെ ആക്ഷേപിച്ച് ബൃന്ദാ കാരാട്ട് - LDF
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് തവള ചാടും പോലെയാണ് ഓരോരുത്തര്‍ ചാടുന്നതെന്ന് ബൃന്ദാ കാരാട്ട്.
![കോണ്‍ഗ്രസിനെ ആക്ഷേപിച്ച് ബൃന്ദാ കാരാട്ട്](https://etvbharatimages.akamaized.net/etvbharat/images/768-512-2939183-thumbnail-3x2-brindha.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് തവളയെ പോലെയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് തവള ചാടും പോലെയാണ് ഓരോരുത്തര്‍ ചാടുന്നതെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. പാറശാലയിലെ എല്‍ഡിഎഫ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കാര്യത്തില്‍ യുഡിഎഫിനും എൻഡിഎക്കും ഒരേ നിലപാടാണെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരൻ, പാറശാല എംഎല്‍എ സി കെ ഹരീന്ദ്രൻ എന്നിവര്‍ കണ്‍വെൻഷനില്‍ പങ്കെടുത്തു.