കേരളം

kerala

ETV Bharat / state

ബ്രാഹ്മണ ഭവനങ്ങളിലെ കൊതിയൂറും അടുക്കള വിഭവങ്ങളുമായി ഒരു ഭക്ഷ്യമേള - ഭക്ഷ്യമേള

തലസ്ഥാന നഗരിയിൽ രുചികളുടെ വൈവിധ്യംകൊണ്ട് ജനശ്രദ്ധയാകർഷിച്ച് കേരള ബ്രാഹ്മണ സഭയുടെ ഭക്ഷ്യമേള. തമിഴ് ബ്രാഹ്മണ സമുദായത്തിന്‍റെ മാത്രമായിരുന്ന പാരമ്പര്യ ഭക്ഷ്യവിഭവങ്ങൾ പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് മേളയുടെ ഉദ്ദേശം. പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീർത്ഥപാദമണ്ഡപത്തിൽ ആണ് ഭക്ഷ്യമേള നടക്കുന്നത്.

കേരള ബ്രാഹ്മണ സഭയുടെ ഭക്ഷ്യമേള

By

Published : Feb 18, 2019, 12:38 AM IST

ബ്രാഹ്മണ ഭവനങ്ങളില്‍ മാത്രമായുളള കാക്റ , വിവാഹത്തിന് പ്രത്യേകം തയാറാക്കുന്ന മനോഹരം, തണ്ണീർ കൊഴുക്കട്ട തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെ പാചകശാല ഇവിടെ തന്നെ തയ്യാറാക്കിയിരിക്കുകയാണ് കേരള ബ്രാഹ്മണ സഭ.

കേരള ബ്രാഹ്മണ സഭയുടെ ഭക്ഷ്യമേള


മധുരപലഹാരങ്ങൾ, വിവിധതരം മുറുക്കുകൾ, കൊണ്ടാട്ടങ്ങൾ, എന്നുവേണ്ട , കണ്ടാൽ വായിൽ കപ്പലോടുന്ന പലഹാരങ്ങൾ ചൂടോടെ മേളയിൽ എത്തുന്നവർക്ക് ആസ്വദിക്കാം. വില്‍പ്പനയിലൂടെ സ്വരൂപിക്കുന്ന ഫണ്ട് നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി നല്‍കാനാണ് ബ്രാഹ്മണ സഭയുടെ തീരുമാനം. കഴിഞ്ഞദിവസം ആരംഭിച്ച ഭക്ഷ്യമേള തിങ്കളാഴ്ച അവസാനിക്കും.

ABOUT THE AUTHOR

...view details