കേരളം

kerala

ETV Bharat / state

ശബരിമല പ്രസാദം തപാല്‍ വഴി ലഭിക്കാനുള്ള ബുക്കിങ്ങ് ആരംഭിച്ചു - ബുക്കിങ്ങ് ആരംഭിച്ചു

അരവണ, അപ്പം, ആട്ടിയ ശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങിയതാണ് സ്വാമി പ്രസാദം എന്ന കിറ്റ്. ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫീസിൽ നിന്നും കിറ്റ് ബുക്ക് ചെയ്യാം.

Bookings for the Prasada Kit at Sabarimala Temple have started by post.  Prasada Kit  Sabarimala Temple  ശബരിമല പ്രസാദം തപാല്‍ വഴി ലഭിക്കാനുള്ള ബുക്കിങ്ങ് ആരംഭിച്ചു  ശബരിമല  പ്രസാദം  ബുക്കിങ്ങ് ആരംഭിച്ചു  തപാല്‍ വഴി
ശബരിമല പ്രസാദം തപാല്‍ വഴി ലഭിക്കാനുള്ള ബുക്കിങ്ങ് ആരംഭിച്ചു

By

Published : Nov 7, 2020, 12:20 PM IST

തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തിലെ പ്രസാദ കിറ്റ് തപാൽ വഴി ലഭിക്കുന്നതിനുള്ള ബുക്കിങ് ആരംഭിച്ചു. ഇന്നു മുതലാണ് ബുക്കിങ് ആരംഭിച്ചത്. അരവണ, അപ്പം, ആട്ടിയ ശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങിയതാണ് സ്വാമി പ്രസാദം എന്ന കിറ്റ്. ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫീസിൽ നിന്നും കിറ്റ് ബുക്ക് ചെയ്യാം. ഇ-പേയ്മെൻ്റിലൂടെയാണ് കിറ്റ് ബുക്ക് ചെയ്യേണ്ടത്. 450 രൂപയാണ് നിരക്ക്. മണ്ഡലകാലം തുടങ്ങുന്ന നവംബർ 16 മുതൽ കിറ്റുകൾ ആവശ്യക്കാർക്ക് അയച്ചു തുടങ്ങും. മൂന്ന് ദിവസത്തിനുള്ളിൽ പ്രസാദം ആവശ്യക്കാരുടെ വീട്ടിൽ എത്തും. ദേവസ്വം ബോർഡിന് 250 രൂപയാണ് ലഭിക്കുക. ബാക്കി തുക തപാൽ വകുപ്പിനാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പോസ്റ്റോഫീസുകളിൽ ഇതുസംബന്ധിച്ച് വിവിധ ഭാഷകളിൽ തപാൽവകുപ്പ് അറിയിപ്പ് പ്രദർശിപ്പിക്കും.

ABOUT THE AUTHOR

...view details