തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കരാറുകാർക്ക് ബോണസ് നൽകുമെന്ന പ്രഖ്യാപനവുമായി സർക്കാർ. ഏറ്റെടുത്തവ സമയബന്ധിതമായി പൂർത്തിയാക്കുകയും വകുപ്പ് നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്യുന്ന കരാറുകാർക്കാണ് ബോണസ് നൽകുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
പണികള്‍ സമയ ബന്ധിതമായി നടപ്പാക്കിയാല്‍ കാരാറുകാര്‍ക്ക് ബോണസ്: പ്രഖ്യാപനവുമായി സര്‍ക്കാര്‍ Also Read: എതിരില്ലാതെ രാജ്യസഭ സ്ഥാനാർഥികള്‍: ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
2022-23 സാമ്പത്തിക വർഷത്തിൽ തന്നെ പദ്ധതി നടപ്പാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്‍റെ തീരുമാനം. പ്രവൃത്തികള്‍ നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനുള്ള ഊർജമാകും തീരുമാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പിൽ സുതാര്യത എന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് ഈ നീക്കം.
ഇതുസംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കരാറുകാർക്ക് പുതിയ സാങ്കേതികവിദ്യ മനസിലാക്കുന്നതിനായി പരിശീലനം നൽകാനും പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കെ.എച്ച്.ആർ.ഐ ആണ് കരാറുകാർക്ക് പരിശീലനം നൽകുക.