തിരുവനന്തപുരം :നവകേരള സദസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ ഓഫീസിലേക്കാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശം എത്തിയത്. കന്‍റോണ്‍മെന്‍റ് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് വരികയാണ്. നവംബർ 23 നാണ് മന്ത്രിയുടെ ഓഫീസിലേക്ക് എഴുത്ത് എത്തിയത് (Bomb Threat against Navakerala Sadas).
ഗതാഗത മന്ത്രിയെ അഭിസംബോധന ചെയ്‌താണ് കത്ത്. നവകേരള സദസ് നടക്കുന്ന 3 വേദികളില്‍ ബോംബ് വയ്ക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിലേക്ക് മനുഷ്യ ബോംബായി ഓടി കയറുമെന്നുമാണ് പരാമര്‍ശങ്ങള്‍. നവംബർ 23 ന് കത്ത് മന്ത്രിയുടെ ഓഫീസില്‍ ലഭിച്ചപ്പോൾ തന്നെ ഡിജിപിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.