കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്; ആക്രമണം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടിക്കാനെത്തിയപ്പോള്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

തിരുവനന്തപുരം കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ അണ്ടൂർക്കാണം പായ്‌ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരെ പിടികൂടാന്‍ എത്തിയപ്പോള്‍ പൊലീസിന് നേരെ ബോംബേറ്.

bomb attack against police  trivandrum bomb attack  kidnap case  shameer  shafeeq  latest news in trivandrum  latest news today  പൊലീസിന് നേരെ ബോംബേറ്  യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്  കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്  ഷമീർ  ഷഫീഖ്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്;

By

Published : Jan 13, 2023, 10:50 PM IST

തിരുവനന്തപുരം:തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്. കണിയാപുരത്താണ് സംഭവം. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ അണ്ടൂർക്കാണം പായ്‌ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരെ പിടികൂടാനായി വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.

ആക്രമണത്തിൽ തലനാരിഴയ്ക്കാണ് പൊലീസ് രക്ഷപ്പെട്ടത്. പ്രതികളിൽ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ഷഫീക്ക് ഓടി രക്ഷപ്പെട്ടു.

പൊലീസിനെ പിന്തിരിപ്പിക്കാൻ വൻ ഭീകരാന്തരീക്ഷമാണ് പ്രതികൾ സൃഷ്‌ടിച്ചത്. പ്രതികൾ, പൊലീസിന് നേരെ മഴുവും എറിഞ്ഞു. പൊലീസ് കസ്റ്റഡിയിൽ പ്രതി ഷമീർ ആത്മഹത്യക്ക് ശ്രമിച്ചു.

സെല്ലിനുള്ളിൽ വച്ച് ബ്ലെയ്‌ഡുകൊണ്ട് കഴുത്തിൽ പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ട ഷഫീക്കിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ABOUT THE AUTHOR

...view details