തിരുവനന്തപുരം : കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഏഴാം ക്ലാസില്‍ പഠിക്കുന്ന നെട്ടയം പാപ്പാട് സ്വദേശി ജിബിത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ (ഒക്‌ടോബർ 15) വൈകിട്ടാണ് പട്ടം സെന്‍റ് മേരീസ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ടത്.
ജിബിത്തിനോടൊപ്പം ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന നിരഞ്ജനാണ് ഒഴുക്കില്‍പ്പെട്ടത്. കുളിക്കാനും മീന്‍ പിടിക്കാനുമായി കൂട്ടുകാര്‍ക്കൊപ്പമെത്തിയതാണ് ഇരുവരും. ഇതിനിടയില്‍ കാല്‍ വഴുതി നദിയില്‍ വീഴുകയായിരുന്നു.