തിരുവനന്തപുരം : സൗദി അറേബ്യയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ബാബുവിന്‍റെ മൃതദേഹം നെടുമങ്ങാട്ടെ വീട്ടിലെത്തിച്ചു. സൗദിയിലെ കമീസ് മുഷൈത്തില്‍ വച്ച് മരിച്ച ബാബുവിന്‍റെ മൃതദേഹം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് വ്യാഴാഴ്‌ച (ജൂൺ 23) പുലര്‍ച്ചെ നാട്ടിലെത്തിക്കാനായത്. കോഴിയോടുള്ള ബാബുവിൻ്റെ വീട്ടിൽ മൃതദേഹം എത്തിച്ച ശേഷം എട്ട് മണിയോടെ ചെക്കക്കോണം സെന്‍റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടന്നു.
അച്ഛനെ അവസാനമായി കാണണമെന്ന് എബിൻ, യൂസഫലി ഇടപെട്ടു ; ബാബുവിന് ജന്മനാട്ടിൽ അന്ത്യവിശ്രമം
സൗദിയിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ഥിച്ച് ബാബുവിന്‍റെ മകൻ എബിന്‍ ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ സമീപിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസങ്ങൾ നീങ്ങിയത്
സൗദിയിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ഥിച്ച് ബാബുവിന്‍റെ മകൻ എബിന്‍ ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ സമീപിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസങ്ങൾ നീങ്ങിയത്. യൂസഫലി വേദിയില്‍വച്ച് തന്നെ, അധികൃതരുമായി സംസാരിക്കുകയും വേഗത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് എബിന് ഉറപ്പ് നല്‍കുകയും ചെയ്‌തിരുന്നു. എല്ലാ ചെലവുകളും യൂസഫലിയാണ് വഹിച്ചത്.
സ്പോണ്‍സറിനെ ഒഴിവാക്കി മതിയായ രേഖകളില്ലാതെയാണ് ബാബു സൗദിയിൽ ജോലി ചെയ്‌തിരുന്നത്. ഇതേ തുടർന്നുള്ള പിഴകള്‍ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കുകയായിരുന്നു.