കേരളം

kerala

ETV Bharat / state

രക്തജന്യ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കും; രോഗ ബാധിതരുടെ മാപ്പിങ് നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് - സിക്കിള്‍ സെല്‍ അനീമിയ

ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി രക്തജന്യ രോഗ ബാധിതരുടെ മാപ്പിങ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

Bloodborne patients  Bloodborne patients in Kerala  Health Minister Veena George  Treatment for Bloodborne patients  Bloodborne patients among tribes  രക്തജന്യ രോഗികള്‍ക്ക് ചികിത്സ  മന്ത്രി വീണ ജോര്‍ജ്  വീണ ജോര്‍ജ്  ഹീമോഫീലിയ  തലസീമിയ  സിക്കിള്‍ സെല്‍ അനീമിയ  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

By

Published : Feb 24, 2023, 7:11 PM IST

തിരുവനന്തപുരം: രക്തജന്യ രോഗ ബാധിതരുടെ മാപ്പിങ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാന തലത്തിലുള്ള മാപ്പിങ്ങിൽ ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ അപൂർവമായ രക്തജന്യ രോഗങ്ങൾ ബാധിച്ചവർക്ക് ചികിത്സ ഉറപ്പാക്കാൻ ഉദ്ദേശിച്ചാണ് നടപടി. കൃത്യമായ മാപ്പിങ് സാധ്യമായാൽ ചികിത്സയും മറ്റ് പരിചരണവും കാര്യക്ഷമമായി നല്‍കാൻ സാധിക്കും. രക്തജന്യ രോഗി പരിചരണത്തിനായി കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ രോഗികള്‍ക്കായി ആശാധാര പദ്ധതി വിപുലീകരിച്ചു. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിൽ ഫിസിഷ്യന്‍മാരുടെയും സ്റ്റാഫ് നഴ്‌സിന്‍റെയും സേവനം ലഭ്യമാക്കി വരികയാണ്. രോഗബാധയേറ്റ ആദിവാസി വിഭാഗങ്ങളിൽ പെട്ടവർക്ക് ട്രൈബൽ വകുപ്പ് വഴിയും മറ്റു വിഭാഗങ്ങളിലെ സിക്കിള്‍ സെൽ അനീമിയ രോഗികൾക്ക് കെഎസ്എസ്എം മുഖാന്തിരം നിലവിൽ പെൻഷൻ നൽകി വരികയാണ്. പെൻഷൻ ലഭ്യമല്ലാത്ത രോഗികൾക്കും സഹായം ഉറപ്പാക്കണം.

സിക്കിള്‍ സെല്‍ അനീമിയ രോഗികളെ അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് സേവനം നിലവിൽ സൗജന്യമായാണ് ലഭ്യമാക്കുന്നത്. രക്തജന്യ രോഗികൾക്കായി രോഗി സൗഹൃദ ചികിത്സ സാഹചര്യം കൊണ്ട് വരാനുള്ള ശ്രമം നടക്കുകയാണ്. ഇതിനായി മാനന്തവാടി ആശുപത്രിയില്‍ 10 കിടക്കകളുള്ള പ്രത്യേക വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

രക്തജന്യ രോഗികൾക്ക് ആശുപത്രിയിലെ ക്യൂവും ഒഴിവാക്കിയിട്ടുണ്ട്. പരിശോധനയ്ക്കായി മാനന്തവാടി ആശുപത്രിയിൽ മാത്രം 12 ലക്ഷത്തിന്‍റെ എച്ച്പിസിഎൽ മെഷീൻ സജ്ജമാക്കിയിട്ടുണ്ട്. സ്‌ക്രീനിങ് ഏകോപനത്തിനായി സിക്കിള്‍ സെല്‍ പ്രോജക്‌ട് കോര്‍ഡിനേറ്ററെയും നിയമിച്ചിട്ടുണ്ട്.

വയനാട്ടിലെ 16 ആശുപത്രികളിലെ എല്ലാ ലാബ് ടെക്‌നീഷ്യന്‍മാര്‍ക്കും റിഫ്രഷര്‍ പരിശീലനം നല്‍കിയിരുന്നു. രക്തജന്യ രോഗങ്ങളെ സംബന്ധിച്ച് അഴത്തിലുള്ള പഠനം ആവശ്യമാണ്. ഇതിന്‍റെ ചികിത്സയ്ക്കും ഗവേഷണത്തിനുമായി വയനാട്ടില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കോമ്പ്രിഹെന്‍സീവ് ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് കെയര്‍ സെന്‍ററിന്‍റെ വിശദമായ പ്രപ്പോസല്‍ തയ്യാറാക്കാനും നിർദേശം നൽകിയതായി വീണ ജോർജ് പറഞ്ഞു.

ABOUT THE AUTHOR

...view details