തിരുവനന്തപുരം : സംസ്ഥാന അതിർത്തിയിൽ വൻ കുഴൽപ്പണ വേട്ട. കളിയിക്കാവിളയിൽ കേരള എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 72 ലക്ഷം രൂപയുമായി ചെന്നൈ സ്വദേശി പിടിയിൽ. നാഗർകോവിലില്‍ നിന്ന് കളയിക്കാവിളയിലേക്ക് പോകുകയായിരുന്ന ആദം (42) ആണ് പിടിയിലായത്.
നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രികൻ ആയിരുന്നു ആദം. ബാഗിൽ ആയിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇയാളിൽ നിന്ന് വിദേശ കറൻസിയും കണ്ടെത്തി. പിടിയിലായ പ്രതി ആർക്കുവേണ്ടിയാണ് പണം എത്തിച്ചതെന്നോ അതിന്‍റെ സ്രോതസ് സംബന്ധിച്ചോ വെളിപ്പെടുത്തിയിട്ടില്ല.