തിരുവനന്തപുരം :കൊവിഡ് രോഗികൾ ഉപയോഗിക്കുന്ന പൾസ് ഓക്‌സി മീറ്ററുകൾ കരിഞ്ചന്തയില്‍ വിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരവും കേസ് എടുക്കും. ഏത് സാധനമായാലും കരിഞ്ചന്ത നടത്താൻ ഈ അവസരം ഉപയോഗിക്കാൻ പാടില്ലെന്നും നിർമ്മാണ സമാഗ്രികൾ വിൽക്കുന്ന കടകൾ തുറക്കുന്നതിന് അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിനിടയിൽ സിഎസ്ഐ സഭ വൈദികര്‍ ധ്യാനം നടത്തിയത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.