തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് മരണം കേരളത്തിലും. മല്ലപ്പള്ളി സ്വദേശിനി അനീഷയാണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും മരണം ആദ്യമാണ്.
കേരളത്തിലും ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചു - ബ്ലാക്ക് ഫംഗസ്
കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു
കൂടുതല്‍ വായനയ്ക്ക്:മലപ്പുറത്ത് രണ്ട് പേർക്ക് കൂടി ബ്ലാക്ക് ഫംഗസ് ബാധ
മലപ്പുറത്ത് രണ്ട് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയ്ക്കുള്ള എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്നും അപൂർവരോഗമല്ല ബ്ലാക്ക് ഫംഗസ് ബാധയെന്നും ഡി.എം.ഒ അറിയിച്ചു. ചുറ്റുപാടും കാണപ്പെടുന്ന ഒട്ടനേകം ഫംഗസുകളിൽ ഒന്ന് മാത്രമാണ് ബ്ലാക്ക് ഫംഗസ്. പഴകിയ റൊട്ടിയുടെ മുകളിൽ കറുത്ത നിറത്തിൽ കാണപ്പെടുന്ന പൂപ്പൽ ഇതിന്‍റെ മറ്റൊരു രൂപമാണ്. ആരോഗ്യമുള്ളവരിൽ ചെറിയ ചൊറിച്ചിലോ പാടുകളോ മറ്റ് ചെറിയ അസ്വസ്ഥകളോ വന്ന് മാറും. എന്നാൽ രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ ഇത് മാരകമായേക്കാം. അസുഖത്തിന്‍റെ മരണനിരക്കും കൂടുതലാണ്.