തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തില്‍ നേട്ടമുണ്ടാക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി. ജനങ്ങള്‍ ഇടത്-വലത് മുന്നണികളെ മടുത്തു. സംസ്ഥാനത്ത് ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നും കേന്ദ്ര പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. എല്‍ഡിഎഫ് ലെഫ്‌റ്റ് ഡ്യൂപ്ലീക്കേറ്റ് ഫ്രണ്ടായി മാറിയിരിക്കുകയാണ്. കേരളത്തില്‍ പരസ്‌പരം മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും മറ്റിടങ്ങളില്‍ സൗഹൃദത്തിലാണെന്നും സംസ്ഥാനത്ത് യുവാക്കള്‍ തൊഴിലിനായി ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാരിന് കള്ളക്കടത്തിലാണ് താല്‍പര്യമെന്നും മന്ത്രി ആരോപിച്ചു.
ഇടത്- വലത് മുന്നണികളെ ജനം മടുത്തു; കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് പ്രഹ്ളാദ് ജോഷി - kerala assembly election
എല്‍ഡിഎഫ് സര്‍ക്കാരിന് കള്ളക്കടത്തിലാണ് കൂടുതല്‍ താല്‍പര്യമെന്നും കേരളത്തില്‍ മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും മറ്റിടങ്ങളില്‍ സൗഹൃദത്തിലാണെന്നും കേന്ദ്ര പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
ഇടത്-വലത് മുന്നണികളെ ജനം മടത്തു; കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് പ്രഹ്ലാദ് ജോഷി
കേന്ദ്ര പദ്ധതികളാണ് സര്‍ക്കാര്‍ പേര് മാറ്റി സ്വന്തം പേരിലാക്കി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിന്‍റെ ചുമതല പ്രഹ്ളാദ് ജോഷിക്കാണ്. എന്‍ഡിഎയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയത്തിന്‍റെ ഉദ്‌ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
Last Updated : Feb 23, 2021, 4:54 PM IST