തിരുവനന്തുപുരം:ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. വീടുകളിലും കവലകളിലും പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കും.
കുമ്മനത്തിനെതിരായ കേസ്; ബിജെപി കരിദിനം ആചരിക്കും - ബി.ജെ.പി വാര്‍ത്ത
സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. വീടുകളിലും കവലകളിലും പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കും.
കുമ്മനത്തിനെതിരായ കേസ്; ബിജെപി കരിദിനം ആചരിക്കും
സ്വർണക്കടത്തിൽ നാണംകെട്ട സർക്കാർ കുമ്മനത്തിനെതിരെ കേസെടുത്ത് ബി.ജെ.പി വേട്ട നടപ്പിലാക്കുകയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു.