കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് വോട്ടുമറിച്ചു; സാമുദായിക സമവാക്യങ്ങള്‍ തിരിച്ചടിയായെന്നും ശ്രീധരൻ പിള്ള - PS Sreedharan pillai on bjp failure news

ഇടത്- വലത് മുന്നണികളുടെ കുപ്രചരണം ബിജെപിക്ക് വിനയായി. മഞ്ചേശ്വരത്ത് എൽഡിഎഫ് അയ്യായിരത്തോളം വോട്ടുകൾ യുഡിഎഫിന് മറിച്ചെന്നും ശ്രീധരൻ പിള്ള.

പി. എസ്. ശ്രീധരൻപിള്ള

By

Published : Oct 24, 2019, 5:17 PM IST

Updated : Oct 24, 2019, 6:21 PM IST

തിരുവനന്തപുരം: കോന്നിയിലും വട്ടിയൂർക്കാവിലും സാമുദായിക സമവാക്യങ്ങൾ തിരിച്ചടിയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി. എസ്. ശ്രീധരൻപിള്ള. എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളോട് പരിഭവമില്ല. വട്ടിയൂർക്കാവിലുൾപ്പെടെ ബിജെപിക്ക് ലഭിച്ചിരുന്ന പരമ്പരാഗത വോട്ടുകൾ ഇടത്- വലത് മുന്നണികളുടെ കുപ്രചരണത്തെ തുടർന്ന് നഷ്‌ടമായി. വട്ടിയൂർക്കാവിലെ കനത്ത തോൽവി ഗൗരവമായി പരിശോധിക്കും.

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് വോട്ടുമറിച്ചു; ശ്രീധരൻ പിള്ള

കോന്നിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് നേടാൻ ബിജെപിക്ക് കഴിഞ്ഞു. 30 ശതമാനം വോട്ടാണ് ഇത്തവണ നേടിയത്. മഞ്ചേശ്വരത്ത് ബിജെപിയുടെ മുന്നേറ്റം തടയാനായി എല്‍ഡിഎഫ് അയ്യായിരത്തോളം വോട്ടുകൾ യുഡിഎഫിന് മറിച്ചുവെന്നും ശ്രീധരൻപിള്ള ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി പോരായ്‌മകൾ പരിഹരിക്കും. ബിജെപി തോറ്റമ്പിയതാണെന്ന് പറയുന്നത് വസ്‌തുതാപരമായി ശരിയല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

Last Updated : Oct 24, 2019, 6:21 PM IST

ABOUT THE AUTHOR

...view details