കേരളം

kerala

ETV Bharat / state

മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമം തുടങ്ങി; കെ സി വേണുഗോപാല്‍

കാലുമാറുന്ന എംഎല്‍എ മാര്‍ക്ക് 25 കോടി, 50 കോടി എന്നിങ്ങനെയാണ് വാഗ്‌ദാനമെന്നും കെ സി വേണുഗോപാല്‍.

മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമം തുടങ്ങി; കെസി വേണുഗോപാല്‍

By

Published : Jul 24, 2019, 3:21 PM IST

Updated : Jul 24, 2019, 5:01 PM IST

തിരുവനന്തപുരം: കര്‍ണാടകയ്ക്ക് പിന്നാലെ മദ്ധ്യപ്രദേശ് സര്‍ക്കാരിനെയും വീഴ്ത്താന്‍ ബിജെപി ശ്രമം തുടങ്ങിയെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കര്‍ണാടകയില്‍ ബിജെപി നേടിയത് നാണം കെട്ട ജയമാണ്. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്, സിബിഐ എന്നീ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എംഎല്‍എമാരെ ഭീഷണിപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതിനുള്ള എല്ലാ കരുക്കളും നീക്കിയത്. ഇതിന്‍റെ ഭാഗമായണ് എംഎല്‍എമാരെ ആദ്യം ഡല്‍ഹിയിലും പിന്നീട് മുംബൈയിലും കൊണ്ടുപോയി പാര്‍പ്പിച്ചത്. കാലുമാറുന്ന എംഎല്‍എ മാര്‍ക്ക് 25 കോടി, 50 കോടി എന്നിങ്ങനെയാണ് വാഗ്‌ദാനം. എല്ലാവര്‍ക്കും മന്ത്രിസ്ഥാനവും വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ ശബ്‌ദരേഖ കോണ്‍ഗ്രസ് പുറത്ത് വിട്ടിട്ടുണ്ട്. ഗവര്‍ണറുടെ ഓഫീസ് ബിജെപി ഓഫീസിനേക്കാള്‍ തരംതാണ രീതിയിലാണ് പ്രവര്‍ത്തിച്ചത്. കേന്ദ്രഭരണം ഉണ്ടെന്ന് വച്ച് എന്ത് അധാര്‍മ്മിക മാര്‍ഗവും ആകാമെന്നാണെങ്കില്‍ കോണ്‍ഗ്രസ് ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് വേണുഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമം തുടങ്ങി; കെ സി വേണുഗോപാല്‍
Last Updated : Jul 24, 2019, 5:01 PM IST

ABOUT THE AUTHOR

...view details