കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസ്;മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി - bjp strenthening protest aginst cm

സെപ്റ്റംബർ നാല്, അഞ്ച്, ആറ് തീയതികളിലായി എല്ലാ ജില്ലകളിലും ബിജെപി ജില്ലാ പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടക്കും.

തിരുവനന്തപുരം  സ്വർണക്കടത്ത് കേസ്  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി  ബിജെപി  മുഖ്യമന്ത്രിയുടെ രാജി  bjp  bjp strenthening protest aginst cm  Gold smuggling case
സ്വർണക്കടത്ത് കേസ്;മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിക്ഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി

By

Published : Aug 25, 2020, 3:17 PM IST

Updated : Aug 25, 2020, 3:37 PM IST

തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. സെപ്റ്റംബർ മാസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്കാണ് ബിജെപി സംസ്ഥാന നേതൃത്വം രൂപം നൽകിയിരിക്കുന്നത്. സെപ്റ്റംബർ നാല്, അഞ്ച്, ആറ് തീയതികളിലായി എല്ലാ ജില്ലകളിലും ബിജെപി ജില്ലാ പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടക്കും.

യുവമോർച്ച ഉൾപ്പടെയുള്ള പോഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യക്ഷ പ്രതിഷേധവും ശക്തമാക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പ്രത്യക്ഷ സമരങ്ങൾ നിർത്തി വച്ചിരുന്നു. ഓഗസ്റ്റിൽ സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉപവാസ സമരം നടത്തിയിരുന്നു.

Last Updated : Aug 25, 2020, 3:37 PM IST

ABOUT THE AUTHOR

...view details