തിരുവനന്തപുരം:യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസ് നിലപാടിൽ മൗനം പാലിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. എൻഎസ്എസ് എന്ത് നിലപാട് സ്വീകരിക്കണമെന്നത് അവരുടെ മൗലിക അവകാശമാണ്. എല്ലാ സാമുദായിക സംഘടനകൾക്കും അവരുടെതായ നിലപാട് ഉണ്ട്. എൻഎസ്എസ് പ്രചാരണം നടത്തിയത് സംബന്ധിച്ച് ആഴത്തിൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
എൻഎസ്എസ് നിലപാടിൽ മൗനം പാലിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ - bjp-state-president latest news
വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും എൽഡിഎഫും യുഡിഎഫും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ശ്രീധരൻ പിള്ള
എൻഎസ്എസ് നിലപാടിൽ മൗനം പാലിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ
വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും എൽഡിഎഫും യുഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും പരസ്പര സഹകരണത്തോടെയാണ് ഇരു മുന്നണികളുടെയും മത്സരമെന്നും ശ്രീധരൻപിള്ള ആരോപിച്ചു. തൊഴിയൂർ സുനിൽ വധക്കേസിൽ ഇപ്പോൾ അറസ്റ്റിലായ പ്രതികൾ നടത്തിയ നാല് ബിജെപി പ്രവർത്തകരുടെ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ട പരിഹാരം നൽകണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു
Last Updated : Oct 17, 2019, 3:13 PM IST