തിരുവനന്തപുരം: ലൗ ജിഹാദ് വിഷയത്തിൽ എൽഡിഎഫും യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈന്ദവ ക്രൈസ്‌തവ സമൂഹം ഇക്കാര്യത്തിൽ ആശങ്കയിലാണ്. ലൗ ജിഹാദ് യാഥാർഥ്യമല്ലെങ്കിൽ മതം മാറ്റുന്ന പെൺകുട്ടികളെ എന്തിനാണ് സിറിയയിൽ കൊണ്ട് പോകുന്നത്. വസ്തുതകളോട് കണ്ണടയ്ക്കരുത്. ലൗ ജിഹാദിനെ കുറിച്ച് ശബ്‌ദിച്ച ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി ഇടതുമുന്നണി നിശബ്ദനാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.
ലൗ ജിഹാദ്; എൽഡിഎഫും യുഡിഎഫും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ - Love Jihad
ലൗ ജിഹാദിനെ കുറിച്ച് ശബ്‌ദിച്ച ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി ഇടതുമുന്നണി നിശബ്ദനാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ സിപിഎമ്മിന്‍റെ രണ്ട് അക്കൗണ്ടുകൾ ബിജെപി പൂട്ടിച്ചിട്ടുണ്ട്. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തിലെ അക്കൗണ്ടും പൂട്ടിക്കും. പിണറായിയിൽ തുടങ്ങിയ സിപിഎം പിണറായിയുടെ കാലത്ത് തന്നെ ഒടുങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ഇടത് തുടർഭരണം ഉണ്ടാകില്ല. ആര് ഭരിക്കണമെന്ന് എൻഡിഎയായിരിക്കും തീരുമാനിക്കുക. ഇടത് വലത് മുന്നണികൾ വർഗീയത ആളി കത്തിക്കുകയാണ്. വിശ്വാസികളുടെ താല്‌പര്യം സംരക്ഷിക്കാൻ ഒന്നും ചെയുന്നില്ല. പത്തനംതിട്ടയിൽ വന്നിട്ട് രാഹുൽ ഗാന്ധി ശബരിമലയെ പറ്റി ഒന്നും മിണ്ടിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.