തിരുവനന്തപുരം:പാര്‍ട്ടിക്കുള്ളിലെതർക്കങ്ങൾക്കിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ചേരും. കേരളത്തിന്‍റെ ചുമതലയുള്ള സി പി രാധാകൃഷ്ണന്‍റെ സാന്നിധ്യത്തിൽ കൊച്ചിയിലാണ് യോഗം. സംസ്ഥാന നേതൃത്വത്തിനെതിരെ കൂടുതൽ നേതാക്കൾ പരസ്യമായി രംഗത്ത് എത്തിയ ശേഷം ആദ്യമായാണ് ഭാരവാഹി യോഗം ചേരുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് യോഗത്തില്‍ പ്രഥമ പരിഗണന.
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് - bjp meeting today
സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമോയെന്നത് വ്യക്തമല്ല
അതേസമയം കേരളത്തിൽ സ്വർണ്ണക്കടത്ത് ഉൾപ്പടെയുള്ള വിഷയങ്ങൾ സജീവ ചർച്ചയായ സാഹചര്യത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ വിജയിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകും. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ഉപകരണമായി ബിജെപി ഉപയോഗിക്കുന്നുവെന്ന സിപിഎം പ്രചാരണത്തെ പ്രതിരോധിക്കാനുള്ള നീക്കവും യോഗം ആസൂത്രണം ചെയ്യും.
കേന്ദ്ര മന്ത്രി വി മുരളീധരന് പുറമെ കേരളത്തിൻ്റെ ചുമതലയുള്ള കേന്ദ്ര നേതാക്കളായ സി.പി രാധാകൃഷ്ണൻ, സുനിൽ കുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരും ജനറൽ സെക്രട്ടറിമാരും ഉൾപ്പടെ 54 ഭാരവാഹികൾ പങ്കെടുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാൽ ഔദ്യോഗിക പക്ഷവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രൻ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് സൂചന.