കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ - ലോക്ക് ഡൗൺ

കൊവിഡ് പ്രതിരോധം വെറും പി.ആർ വർക്കായി തരം താണതായും അതിന്‍റെ പേരിൽ എങ്ങനെ രാഷ്ട്രീയ സാമ്പത്തിക ലാഭം ഉണ്ടാക്കാം എന്ന കഴുകൻ കണ്ണോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ  ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ  കെ. സുരേന്ദ്രൻ  തിരുവനന്തപുരം  കൊവിഡ് പ്രതിരോധ പ്രവർത്തനം  ലോക്ക് ഡൗൺ  Lock down
കൊവിഡ് പ്രതിരോധ പ്രവർത്തനം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ

By

Published : Jun 15, 2020, 2:56 PM IST

Updated : Jun 15, 2020, 5:04 PM IST

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രവാസികൾക്ക് വിദേശത്ത് കൊവിഡ് പരിശോധന വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ഒരു നിർദേശവും പ്രയോഗികമല്ല. വിദേശത്ത് ഒരാളെയും ലക്ഷണങ്ങൾ ഇല്ലാതെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്ന് പറയുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. കൊവിഡ് പ്രതിരോധം വെറും പി.ആർ വർക്കായി തരം താണു. അതിന്‍റെ പേരിൽ എങ്ങനെ രാഷ്ട്രീയ സാമ്പത്തിക ലാഭം ഉണ്ടാക്കാം എന്ന കഴുകൻ കണ്ണോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

കൊവിഡ് പ്രതിരോധം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ

സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധത്തിൽ പരാജയമാണെന്ന് ആരോപിച്ച് ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രൻ. അടുത്ത വർഷം മെയ് മാസത്തിൽ പിണറായി വിജയനേയും ഈ സർക്കാരിനേയും ജനങ്ങൾ രാഷ്ട്രീയ ക്വാറന്‍റൈൻ അയക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. കൊവിഡ് പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബുധനാഴ്ച ബി ജെ പി ജില്ലാ കേന്ദ്രങ്ങളിലും നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

Last Updated : Jun 15, 2020, 5:04 PM IST

ABOUT THE AUTHOR

...view details