തിരുവനന്തപുരം:നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി. മേയർ ആര്യ രാജേന്ദ്രൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നഗരസഭ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിച്ചു. മേയർക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം മുഴക്കിയാണ് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം.
നഗരസഭ ഭരണസമിതി പിരിച്ചുവിടുക, മേയർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിഷേധം. മേയർ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് ബിജെപി. മേയർക്കെതിരെ പ്രതിഷേധവുമായി നഗരസഭയ്ക്ക് അകത്തേക്ക് കയറിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.