മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സമര ശൃംഗല ഇന്ന് - മഞ്ചേശ്വരം
രാവിലെ 11ന് മഞ്ചേശ്വരം മുതൽ പാറശ്ശാല വരെയാണ് സമര ശൃംഗല
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമര ശൃംഗല ഇന്ന്. രാവിലെ 11ന് മഞ്ചേശ്വരം മുതൽ പാറശ്ശാല വരെയാണ് സമര ശൃംഗല. ദേശീയ പാതയിൽ ഒരോ 50 മീറ്റർ അകലത്തിൽ അഞ്ച് പേർ വീതം സമരത്തിൽ പങ്കെടുക്കും. ദേശീയപാത കടന്നു പോകാത്ത സ്ഥലങ്ങളിൽ സംസ്ഥാന പാതയിലായിരിക്കും സമരം.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ഒ.രാജഗോപാൽ എന്നിവർ തിരുവനന്തപുരത്ത് ശൃംഗലയിൽ പങ്കെടുക്കും. പി.കെ കൃഷ്ണദാസ് ,സി.കെ പത്മനാഭൻ തുടങ്ങി വിവിധ നേതാക്കൾ ഓരോ ജില്ലകളിലും സമരത്തിന് നേതൃത്വം നൽകും.