തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള പദയാത്ര അടുത്ത മാസം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും പദയാത്ര കടന്നുപോകും. ഒരു മണ്ഡലത്തിൽ ഒരു ദിവസം എന്ന നിലയിലാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്. രാവിലെ മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങളും കോളജുകളും സന്ദർശിക്കും. വൈകുന്നേരം 15 കിലോമീറ്റർ നീളുന്നതാണ് പദയാത്ര. പദയാത്രയിൽ പ്രദേശിക നേതാക്കളും ജില്ലാ നേതാക്കളും അണിനിരക്കും. സംസ്ഥാന- കേന്ദ്ര നേതാക്കളാകും പദയാത്ര നയിക്കുക (Bjp Padayatra In Kerala).
പാർട്ടി എ പ്ലസ് മണ്ഡലങ്ങളായി കരുതുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, പാലക്കാട്, തൃശൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിൽ രണ്ടു ദിവസമാണ് യാത്ര. സമാപന ദിവസം തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്തിന്‍റെ ഉദ്‌ഘാടനം നടത്താനാണ് തീരുമാനം.