തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്മൂലം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ പൂരിപ്പിക്കേണ്ട ഇടങ്ങളിലെല്ലാം ഇല്ല എന്നാണ് കുമ്മനം പൂരിപ്പിച്ചിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. സ്വന്തമായി വീടോ,വസ്‌തുവോ, വാഹനമോ ഇല്ല.
കുമ്മനത്തിന് സ്വത്തൊന്നുമില്ല; സത്യവാങ്മൂലം സമൂഹമാധ്യമങ്ങളിൽ വൈറൽ - കുമ്മനത്തിന്‍റെ സത്യവാങ്മൂലം വൈറൽ
കട ബാധ്യത ഒന്നുമില്ലാത്ത കുമ്മനത്തിന് സ്വന്തമായുള്ള വിലാസം ബിജെപി സംസ്ഥാന ഓഫീസിന്‍റെ മേല്‍വിലാസമാണ്
ആകെ കൈയിലുള്ളത് ആയിരം രൂപ മാത്രമാണ്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി, പത്രപ്രവര്‍ത്തകന്‍, ലക്ഷങ്ങള്‍ ശമ്പളമുള്ള മിസോറാം ഗവര്‍ണര്‍ പദവി, ഇതെല്ലാം വഹിച്ച ഒരാളുടെ സത്യവാങ്മൂലത്തിലാണ് സ്വത്തുക്കളൊന്നും ഇല്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കിൽ ഉള്ളതാകട്ടെ അന്‍പതിനായിരം രൂപ മാത്രമാണ്. കട ബാധ്യത ഒന്നുമില്ലാത്ത കുമ്മനത്തിന് സ്വന്തമായുള്ള വിലാസം ബിജെപി സംസ്ഥാന ഓഫീസിന്‍റെ മേല്‍വിലാസമാണ്. പാര്‍ട്ടിയില്‍ ജില്ല പദവി വഹിക്കുന്നവര്‍ പോലും ലക്ഷങ്ങള്‍ സമ്പാദിക്കുന്ന രാഷ്ട്രീയക്കാര്‍ക്കിടയിലാണ് കുമ്മനത്തിന്‍റെ ഈ വേറിട്ട രീതി.
മിസോറാം ഗവര്‍ണറായിരിക്കെ ലഭിച്ച ശമ്പളം മുഴുവൻ ബാലാശ്രമങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയെന്നാണ് കുമ്മനം രാജശേഖരന്‍ നല്‍കുന്ന വിശദീകരണം. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ജോലി രാജിവെച്ചാണ് കുമ്മനം ആര്‍എസ്‌എസിന്‍റെ പ്രചാരകനായത്. മിസോറാം ഗവര്‍ണര്‍ പദവി കാലാവധിക്ക് മുന്നേ രാജിവെച്ചാണ് കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചത്.