തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പ്രകാശനം ചെയ്യുക.
ബിജെപി പ്രകടന പത്രിക പ്രകാശനം ഇന്ന് - നിയമസഭ തെരഞ്ഞെടുപ്പ്
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പ്രകാശനം ചെയ്യുക
ബിജെപി പ്രകടന പത്രിക പ്രകാശനം ഇന്ന്
വീട്ടിൽ ഒരാൾക്കെങ്കിലും ജോലി, പട്ടിണി രഹിത കേരളം, ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഇടതു മുന്നണിയുടെയും യുഡിഎഫിൻ്റെയും പ്രകടന പത്രികകൾ നേരത്തെ പുറത്തിറക്കിയിരുന്നു.