തിരുവനന്തപുരം:പൗരത്വഭേദഗതി നിയമം മൂലം കേരളത്തില്‍ പ്രശ്‌നം നേരിട്ട ഒരാളുടെയെങ്കിലും പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിയമത്തിന് സ്റ്റേ അനുവദിക്കാനുള്ള അടിയന്തര സാഹചര്യം ഇല്ലെന്നാണ് സുപ്രീം കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്. പ്രക്ഷോഭം സംഘടിപ്പിച്ച് ക്രമസമാധാനം തകർത്ത കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൾ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വി.വി.രാജേഷ് ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വഭേദഗതി നിയമം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കുമ്മനം രാജശേഖരൻ
പ്രക്ഷോഭം സംഘടിപ്പിച്ച് ക്രമസമാധാനം തകർത്ത കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൾ ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ
പൗരത്വഭേദഗതി നിയമം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കുമ്മനം രാജശേഖരൻ
പൗരത്വഭേദഗതി നിയമം ജനങ്ങളുടെ മുന്നിലിട്ട് ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടിൽ തപ്പുകയാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയും ചെയ്യുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. അന്തരിച്ച പ്രമുഖ നേതാക്കളുടെ ചിത്രങ്ങളിൽ പുഷ്‌പാർച്ചന നടത്തിയായിരുന്നു ബിജെപി ജില്ലാ പ്രസിഡന്‍റായി വി.വി.രാജേഷ് ചുമതലയേറ്റത്. ഒ.രാജഗോപാൽ എംഎല്‍എ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.