കേരളം

kerala

ETV Bharat / state

ജയ് ശ്രീറാം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി, അന്യഗ്രഹത്തില്‍ പോകാന്‍ ബി ഗോപാലകൃഷ്ണന്‍റെ നിര്‍ദേശം

ജയ്ശ്രീ റാം വിളിയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലക്കെതിരെ പ്രധാനമന്ത്രിക്ക് സിനിമ പ്രവര്‍ത്തകര്‍ കത്തയച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്

അടൂർ ഗോപാലകൃഷ്ണന്‍, ബി ഗോപാലകൃഷ്ണൻ

By

Published : Jul 25, 2019, 4:17 PM IST

Updated : Jul 25, 2019, 5:43 PM IST

തിരുവനന്തപുരം:ജയ് ശ്രീറാം വിളി പോർവിളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനെതിരെ പോർവിളിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കിൽ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് അടൂർ ഗോപാലകൃഷ്‌ണന് നല്ലതെന്ന് ഗോപാലകൃഷ്‌ണൻ ഫേസ്ബുക്കില്‍ കുറിച്ചു.

"ഇത് രാമായണ മാസമാണ്, ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും, എപ്പോഴും ഉയരും, കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്റ്റര്‍ ചെയ്‌ത് ചന്ദ്രനിലേക്ക് പോകാം. ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്‌തത്, ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്‍റെ വീടിന്‍റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയിൽ ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ പിന്നെ എവിടെ വിളിക്കും". - ബി ഗോപാല കൃഷ്ണന്‍ ചോദിച്ചു.

ബി ഗോപാലകൃഷ്‌ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
Last Updated : Jul 25, 2019, 5:43 PM IST

ABOUT THE AUTHOR

...view details