കേരളം

kerala

ETV Bharat / state

ബിജെപി വിശദീകരണ യോഗം; പോത്തൻകോട്ട് കടകൾ അടച്ച് പ്രതിഷേധം - ബിജെപി ജന ജാഗ്രത സദസ്

അതേസമയം വ്യാപാര വ്യവസായ സമിതിയിൽ അംഗമല്ലാത്ത വ്യാപാരികളും കടകൾ അടച്ച് പ്രതിഷേധിച്ചു.

bjp jana jagratha yogam  ബിജെപി ജന ജാഗ്രത സദസ്  ജന ജാഗ്രത സദസ്
ബിജെപി വിശദീകരണ യോഗം; പോത്തൻകോട്ട് കടകൾ അടച്ച് പ്രതിഷേധം

By

Published : Jan 29, 2020, 12:36 AM IST

തിരുവനന്തപുരം: പൗരത്വ ബില്ലിനെയനുകൂലിച്ച് പോത്തൻകോട് ബിജെപി സംഘടിപ്പിച്ച ജന ജാഗ്രത സദസിൽ പ്രതിഷേധവുമായി
വ്യാപാരി വ്യവസായി സമിതി. നാല് മണി മുതൽ കടകൾ അടച്ചിട്ടാണ് വ്യാപാരി വ്യവസായി സമിതി പോത്തൻകോട് പ്രതിഷേധിച്ചത്. വൈകിട്ട് അഞ്ച് മണിമുതലാണ് ജന ജാഗ്രത സദസ് സംഘടിപ്പിച്ചത്. അതേസമയം വ്യാപാര വ്യവസായ സമിതിയിൽ അംഗമല്ലാത്ത വ്യാപാരികളും കടകൾ അടച്ച് പ്രതിഷേധിച്ചു. കടകൾ അടച്ചുള്ള പ്രതിഷേധത്തെ സിപിഎം പോത്തൻകോട് ലോക്കൽ കമ്മിറ്റി പിന്തുണ നൽകി.വൈകുന്നേരം 6.30ഓടെ എ.പി അബ്ദുള്ള കുട്ടിയുടെ മുഖ്യ പ്രഭാഷണം നടത്തി.

ബിജെപി വിശദീകരണ യോഗം; പോത്തൻകോട്ട് കടകൾ അടച്ച് പ്രതിഷേധം

ABOUT THE AUTHOR

...view details