തിരുവനന്തപുരം: ഇത്തവണ കോർപറേഷൻ ഭരണം പിടിക്കുമെന്ന് ബി.ജെ.പി. നൂറ് അംഗങ്ങൾ ഉള്ള കൗൺസിലിൽ 65 സീറ്റാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ കൗൺസിലിലെ ബിജെപി പാർലമെന്‍ററി പാർട്ടി നേതാവ് എം ആർ ഗോപൻ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കുമെന്ന് ബിജെപി - പൂജപ്പുര
നൂറ് അംഗങ്ങൾ ഉളള കൗൺസിലിൽ 65 സീറ്റ് ബിജെപി നേടുമെന്ന് കഴിഞ്ഞ കൗൺസിലിലെ ബിജെപി പാർലമെന്‍ററി പാർട്ടി നേതാവ് എം ആർ ഗോപൻ പറഞ്ഞു.
ഇത്തവണ തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കുമെന്ന് ബി ജെ പി
പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ മത്സരം ശക്തമാണ്. എൽഡിഎഫ് ഭരിച്ച നഗരസഭാ കൗൺസിലിന്‍റെയും എൽഡിഎഫ് സർക്കാരിന്‍റെയും പ്രവർത്തനം തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. പൂജപ്പുര വാർഡിൽ ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് മത്സരിക്കുന്നത് പാർട്ടി തെരഞ്ഞെടുപ്പിനെ എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിന്‍റെ സൂചനയാണ്. പൂജപ്പുരയിൽ എൽഡിഎഫും യുഡിഎഫും നീക്കുപോക്കുകൾ ഉണ്ടാക്കിയാലും വി വി രാജേഷിന്‍റെ ജയം തടയാനാകില്ലെന്നും എം ആർ ഗോപൻ പറഞ്ഞു.
Last Updated : Dec 2, 2020, 1:26 PM IST