തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഒപ്പം ചേരാന്‍ ബിജെപി ഏജന്‍റ് സമീപിച്ചു എന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവും കഴക്കൂട്ടം മുന്‍ എം.എല്‍.എയുമായ എം.എ. വാഹിദ്. എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചുള്ള ഏജന്‍റാണ് ബിജെപിയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്.
ബിജെപി സീറ്റും പണവും വാഗ്‌ദാനം ചെയ്‌തെന്ന് എം.എ വാഹിദ് - Former Congress MLA MA Wahid NEWS
ഇഷ്ടപ്പെട്ട മണ്ഡലവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുഴുവന്‍ ചെലവും നല്‍കാമെന്നുമായിരുന്നു വാഗ്‌ദാനമെന്ന് കഴക്കൂട്ടം മുന്‍ എം.എല്‍.എ എം.എ. വാഹിദ്
ബിജെപി സീറ്റും പണവും വാഗ്‌ദാനം ചെയ്‌തെന്ന് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ എം.എ വാഹിദ്
ഇഷ്ടപ്പെട്ട മണ്ഡലവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുഴുവന്‍ ചെലവും നല്‍കാമെന്നുമായിരുന്നു വാഗ്‌ദാനം. താന്‍ പണം മോഹിക്കുന്ന ആളല്ലാത്തതിനാലും മുന്‍പരിചയമുള്ള വ്യക്തിയായത് കൊണ്ടും മടക്കി അയയ്ക്കുകയായിരുന്നു. പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ ആരും തന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഡിസിസിയെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. തന്നെ സമീപിച്ചതിന് അടുത്ത ദിവസമായിരുന്നു വിജയന്‍ തോമസിന്‍റെ മലക്കം മറിച്ചിലെന്നും എം.എ. വാഹിദ് പറഞ്ഞു.
Last Updated : Mar 14, 2021, 3:34 PM IST