തിരുവനന്തപുരം: പാലായിൽ ബി.ജെ.പിക്ക് വോട്ട് ചോർച്ചയുണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ള. ബി.ജെ.പി അടിസ്ഥാന വോട്ടുകൾ നിലനിർത്തി. എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് സംവിധാനത്തിലാണ് കുറവ് വന്നത്. അക്കാര്യം എൻ.ഡി.എ ചർച്ച ചെയ്യും. അതേസമയം ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
പാലായില്‍ ബി.ജെ.പിക്ക് പണം വാങ്ങി വോട്ട് മറിച്ചിട്ടില്ല: പി.എസ് ശ്രീധരൻ പിള്ള
പാലായില്‍ എല്‍.ഡി.എഫ് നേടിയത് താല്‍കാലിക വിജയം മാത്രമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ള
പി.എസ് ശ്രീധരൻ പിള്ള
പണം വാങ്ങി വോട്ട് മറിച്ചെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. എല്‍.ഡി.എഫിന്‍റേത് താല്‍കാലിക വിജയം മാത്രമാണ്. അത് ഭരണയന്ത്രം ദുർവിനിയോഗം ചെയ്‌ത് നേടിയതാണ്. പാലായിലേത് രാഷ്‌ട്രീയമായ തെരഞ്ഞെടുപ്പായി കാണുന്നില്ല. എല്ലാക്കാലത്തും പാലാ ഒരു പ്രത്യേക സമുദായത്തിന്‍റെയോ വ്യക്തിയുടെയോ അംഗുലീചലനങ്ങൾക്കനുസരിച്ചാണ് നീങ്ങിയതെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
Last Updated : Sep 27, 2019, 5:45 PM IST