തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ ഗവർണറുടെ ഇടപെടൽ തേടി ബിജെപി. ബിജെപിയുടെ 35 കൗൺസിലർമാർ നാളെ ഗവർണറെ കാണും. കത്ത് മേയർ ഒപ്പിട്ടതു തന്നെയാണെന്നും കോഴപ്പണം വാങ്ങി കോർപറേഷനിൽ എന്തും നടത്തുകയാണെന്നും ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ് ആരോപിച്ചു. ഭരണ സമിതി പിരിച്ചു വിടണമെന്നും മേയറുടെ മൗനം അഴിമതിയ്ക്ക് തെളിവാണെന്നും വി വി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ കുത്തഴിഞ്ഞ നിലയിലാണ്. സ്വജനപക്ഷപാതം വ്യക്തമായിക്കഴിഞ്ഞു. മേയറെ പാവയാക്കി സിപിഎം പ്ലേയിങ് ക്യാപ്റ്റൻ കളിക്കുകയാണെന്നും പാർട്ടി സെക്രട്ടറിയും ഡിവൈഎഫ്ഐ നേതൃത്വവും പ്രതികരിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.