തിരുവനന്തപുരം: നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം തുടരുന്നു. കഴിഞ്ഞ രാത്രി പ്രതിഷേധവുമായി കൗൺസിലർമാർ കൗൺസിൽ ഹാളിൽ തുടർന്നു. വീട്ടുകരം തട്ടിയ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്
ബിജെപി കൗൺസിലർമാർ പ്രതിഷേധിക്കുന്നത്.
തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധത്തിൽ - ബിജെപി കൗൺസിലർ
വീട്ടുകരം തട്ടിയ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധത്തിൽ
തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധത്തിൽ
അതേസമയം നഗരസഭയിൽ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ഇടതു കൗൺസിലർമാരും ബിജെപി കൗൺസിലർമാരും തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാരും സമരത്തിലാണ്. ഇരുവിഭാഗങ്ങളും ഒത്തുകളിച്ച് കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുന്നത് നഗരവികസനത്തെ ബാധിക്കുന്നുവെന്ന് യുഡിഎഫ് പറയുന്നു.
Also Read: കൊവിഡ് മരണം; നഷ്‌ടപരിഹാരത്തിനുള്ള മാർഗരേഖ പുറത്തിറക്കി കേരളം
Last Updated : Sep 30, 2021, 12:45 PM IST