തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെടുങ്കാട് വാർഡിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി കരമന അജിത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കരമന വാർഡ് കൗൺസിലർ ആയിരുന്ന അജിത്ത് ഇത്തവണ നെടുങ്കാട് നിന്നാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അജിത്ത്.
നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിക്ക് കൊവിഡ് - നെടുങ്കാട് വാർഡ്
നെടുങ്കാട് വാർഡിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി കരമന അജിത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിക്ക് കൊവിഡ്
നേരത്തെ കൊവിഡ് പോസിറ്റീവ് ആയിരുന്ന പി.ടി.പി നഗറിലെ ഇടത് സാനർഥി ജി.ഹാപ്പി കുമാറിൻ്റെ പരിശോധന ഫലം നെഗറ്റീവായെങ്കിലും ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. നിരീക്ഷണ കാലാവധികൂടി കഴിഞ്ഞ ശേഷമാകും ഹാപ്പികുമാർ പ്രചാരണ രംഗത്ത് സജീവമാവുക. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോൾ കൊവിഡ് ഭീഷണി സ്ഥാനാർഥികൾക്ക് വെല്ലുവിളി ഉയർത്തുകയാണ്.