ബിജെപി സ്ഥാനാർഥിയുടെ വാഹനം സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി - bjp
കുന്നുകുഴി വാർഡിലെ ബിജെപി സ്ഥാനാർഥി വലിയശാല ബിന്ദുവിന്‍റെ പ്രചാരണ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്
ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ വാഹനം സിപിഎം പ്രവർത്തകർ ആക്രമിച്ചു
തിരുവനന്തപുരം:തിരുവനന്തപുരത്ത് കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ വാഹനം സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. കുന്നുകുഴി വാർഡിലെ ബിജെപി സ്ഥാനാർഥി വലിയശാല ബിന്ദുവിന്‍റെ പ്രചാരണ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഡ്രൈവർ സന്തോഷിന് മർദനമേറ്റു. വെള്ളിയാഴ്ച വൈകിട്ട് ആറിന് തേക്കുംമൂട് ബണ്ട് കോളനിയിൽ വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.