കേരളം

kerala

ETV Bharat / state

ജില്ല പഞ്ചായത്തിൽ ഭരണം പിടിക്കാൻ ബിജെപി; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - പഞ്ചായത്ത് തെരഞ്ഞെടുപ്പ്

തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കാൻ മുതിർന്ന നേതാക്കളെയടക്കം കളത്തിലിറക്കിയാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെത്തുന്നത്.

trivandrum district panchayat  panchayat election  bjp candidates  kerala election 2020  കേരള തെരഞ്ഞെടുപ്പ് 2020  പഞ്ചായത്ത് തെരഞ്ഞെടുപ്പ്  ബിജെപി സ്ഥാനാർഥികൾ
ജില്ലാ പഞ്ചായത്തിൽ ഭരണം പിടിക്കാൻ ബിജെപി; സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

By

Published : Nov 11, 2020, 6:38 PM IST

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപി മുൻ ജില്ലാ പ്രസിഡന്‍റ് എസ് സുരേഷ് അടക്കമുള്ള മുതിർന്ന നേതാക്കളെ കളത്തിലിറക്കിയാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിരിക്കുന്നത്. എസ് സുരേഷ് വെങ്ങാനൂർ ഡിവിഷനിൽ മത്സരിക്കുമ്പോൾ ചെമ്മരുതി ഡിവിഷനിൽ ഷിജി, നാവായിക്കുളത്ത് ദീപ, കിളിമാനൂരിൽ എസ് പ്രദീപ് കുമാർ, കല്ലറയിൽ ലാലി സതീശൻ, വെഞ്ഞാറമൂടിൽ അഞ്ചന, ആനാടിൽ അഖില ബി എസ്, പാലോടിൽ അഡ്വ. സംഗീതകുമാരി, ആര്യനാടിൽ ഷൈനി രാജേന്ദ്രൻ, വെള്ളനാടിൽ മുളയറ രതീഷ്, വെള്ളറടയിൽ സുരേന്ദ്രൻ, കുന്നത്തുകാലിൽ ബി എൽ അജേഷ്, ബാലരാമപുരത്ത് അതിയന്നൂർ ശ്രീകുമാർ, പള്ളിച്ചലിൽ മുക്കംപാലമൂട് ബിജു, കരകുളത്ത് കല്ലയം വിജയകുമാർ, മുരുക്കുംപുഴയിൽ അഡ്വ. രഞ്ചിത്ത് ലാൽ, കിഴുവില്ലത്ത് വിഷ്‌ണുപ്രിയ എസ്, ചിറയൻകീഴിൽ വക്കം അജിത്ത്, മണമ്പൂരിൽ ജെ ഹരിപ്രിയ എന്നിവരായിരിക്കും മത്സരിക്കുക. ബാക്കിയുള്ള ഡിവിഷനുകളിൽ ഘടക കക്ഷികളുമായി ചർച്ച പുരോഗമിക്കുകയാണെന്നും നാളെ ബാക്കിയുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് പറഞ്ഞു.

ABOUT THE AUTHOR

...view details