മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ പരാതിയുമായി ബിജെപി - Thiruvananthapuram
തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പോസ്റ്ററുകളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചിത്രം ഉപയോഗിച്ചത് പെരുമാറ്റ ചട്ടലംഘനമെന്ന് ബിജെപി
തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പോസ്റ്ററുകളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ ബിജെപി. തെരഞ്ഞെടുപ്പിന്‍റെ നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കണമെന്ന് ഉറപ്പുവരുത്തേണ്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ പൊതുസ്ഥലങ്ങളിൽ സ്വന്തം ചിത്രം പതിച്ച പോസ്റ്ററുകൾ ഒട്ടിച്ചത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ് സുരേഷ് ആരോപിച്ചു. ദേശീയ പാർട്ടികൾക്ക് ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ ഫോട്ടോ പതിച്ച പോസ്റ്ററുകൾ പതിക്കാൻ അവകാശമില്ലാതിരിക്കുമ്പോൾ തെരഞ്ഞെടുപ്പ് ഓഫീസർ ഇത്തരം പോസ്റ്ററുകൾ പതിക്കുന്നത് പെരുമാറ്റ ചട്ടലംഘനം തന്നെയാണ് അതിന്‍റെ അടിസ്ഥാനത്തിൽ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും സുരേഷ് അറിയിച്ചു.