തിരുവനന്തപുരം:നഗരസഭയിലെ ആരോഗ്യ വിഭാഗത്തില്‍ 295 തസ്‌തികകളിലേക്ക് കരാര്‍ നിയമനത്തിന് ആവശ്യമായ ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ല സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ കത്ത് പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഇന്ന് ഗവർണർക്ക് പരാതി നൽകും. 35 ബിജെപി കൗൺസിലർമാരാണ് ഗവർണറെ കണ്ട് ഇടപെടൽ തേടുന്നത്. 12.30ന് രാജ്ഭവനിൽ എത്തിയാണ് ബിജെപി കൗൺസിലർമാർ ഗവർണറെ കാണുന്നത്.
നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ഗവർണർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. മേയർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.