തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിലെ വിവിധ വാർഡുകളിൽ ബിജെപിയുടെ അപര സ്ഥാനാർഥികൾക്ക് താമരയോടു സാമ്യമുള്ള റോസാപ്പൂ ചിഹ്നം അനുവദിച്ചുവെന്നാണ് ആരോപണം. സിപിഎമ്മുകാരായ ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും ഇവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയെ തോൽപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനും കൂട്ടുനിൽക്കുന്നുവെന്ന് കെ. സുരേന്ദ്രൻ - k surendran latest news
അപര സ്ഥാനാർഥികൾക്ക് താമരയോടു സാമ്യമുള്ള തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.
സുരേന്ദ്രൻ
സാധാരണ അപരന്മാരുടെ പേരും ചിഹ്നവും ഔദ്യോഗിക പാർട്ടി സ്ഥാനാർഥികളുടെ പേരുകൾക്ക് ശേഷമാണ് നൽകാറ്. എന്നാൽ ഇവിടെ കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥികളെ തോൽപ്പിക്കാനാണ് ശ്രമമെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.